LiveTV

Live

Kerala

സംസ്ഥാനത്ത് നടന്ന കള്ള്ഷാപ്പ് ലേലത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം

പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്ത് നടന്ന കള്ള്ഷാപ്പ് ലേലത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം

കോവിഡ് നിയന്ത്രണത്തിനിടെ സംസ്ഥാനത്ത് നടന്ന കള്ള് ഷാപ്പ് ലേലത്തിനെതിരെ പ്രതിഷേധം. കൊല്ലം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നിവടങ്ങളിൽ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് 19 പശ്ചാത്തലത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചാണ് എക്സൈസ് വകുപ്പ് ലേലം നടത്തിയത്.

വിൽപ്പന തുടങ്ങുന്നതിന് മുമ്പ് തന്നെ കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധം തുടങ്ങി. ഉദ്യോഗസ്ഥർ അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും ഉള്ളിലേക്ക് കയറി. തുടർന്ന് ഉന്തും തള്ളും അറസ്റ്റും നടന്നു. പിന്നാലെ യൂത്ത് ലീഗ് പ്രവർത്തകരെത്തി.

തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകർ സംയുക്തമായാണ് പ്രതിഷേധിച്ചത്. കോട്ടയത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വഴിയിൽ തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്നു. കൊല്ലം ചിന്നക്കട എക്സൈസ് ഓഫീസിന് മുമ്പിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.