LiveTV

Live

Kerala

സര്‍വകലാശാലകളിലെ എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് യു.ജി.സി

സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

സര്‍വകലാശാലകളിലെ എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് യു.ജി.സി

മാര്‍ച്ച് 31 വരെ സര്‍വകലാശാലകളിലെ എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് യു.ജി.സി. ഈ സാഹചര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാന്‍ വിവിധ സര്‍വകലാശാലകള്‍ അടിയന്തരയോഗം ചേരുകയാണ്. തീരുമാനം ഉടനുണ്ടായേക്കും.

സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. അതേസമയം എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകള്‍ ഇതുവരെ മാറ്റിയിട്ടില്ല. ഇനി തിങ്കളാഴ്ചയാണ് പരീക്ഷയുള്ളത്. പരീക്ഷ മാറ്റണമെന്ന സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകും.