LiveTV

Live

Kerala

കോലാലംപൂരില്‍ ഇപ്പോഴും മലയാളികള്‍ അടക്കമുള്ളവര്‍ കുടുങ്ങിക്കിടക്കുന്നു

കുട്ടികളടങ്ങുന്ന സംഘമാണ് വിമാനത്താവളത്തിലുള്ളത്.

കോലാലംപൂരില്‍ ഇപ്പോഴും മലയാളികള്‍ അടക്കമുള്ളവര്‍ കുടുങ്ങിക്കിടക്കുന്നു

മലേഷ്യയിലെ കോലാലംപുരിലെ വിമാനത്താവളത്തിൽ മലയാളികൾ അടക്കം നൂറോളം ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. ഇവർ ടിക്കറ്റ് ബുക്ക് ചെയ്ത എയർ ഏഷ്യ വിമാന കമ്പനി യാത്ര സംബന്ധിച്ച വ്യക്തമായ വിവരം നൽകുന്നില്ലെന്നും കുടുങ്ങിയവർ പരാതിപ്പെടുന്നു. മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും കുടുങ്ങിയവര്‍ മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ 48 മണിക്കൂറായി കുട്ടികൾ അടങ്ങുന്ന കുടുംബവും വിദ്യാർത്ഥികളും അവിടെ ജോലി ചെയ്യുന്നവരും അടക്കം വിമാനത്താവളത്തിനു പുറത്തിറങ്ങാൻ പോലുമാകാതെ കഴിയുകയാണ്. രണ്ടു ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റുമായി എത്തിയവരാണ്. പുറപ്പെടേണ്ട വിമാനം റദ്ദാക്കിയെന്നും ഏപ്രിൽ ആദ്യ വാരം മാത്രമേ എയർ ഏഷ്യ വിമാനം ഇന്ത്യയിലേക്ക് സർവീസ് നടത്തൂ എന്നുമാണ് വിമാന കമ്പനിയുടെ വിശദീകരണം. കോവിഡ് 19 ഭീതിയിൽ കഴിയുന്ന ഇവരെ നാട്ടിലെത്തിക്കാൻ ജനപ്രതിനിധികൾ അടക്കം ഇടപെട്ട് സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇവർ ആവർത്തിച്ച് പറയുന്നത്.