LiveTV

Live

Kerala

പത്തനംതിട്ടയില്‍ ഒടുവില്‍ ലഭിച്ച 18 കോവിഡ് ഫലങ്ങളും നെഗറ്റീവ്

അടുത്ത രണ്ടാഴ്ച്ച കൂടി ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പത്തനംതിട്ടയില്‍ ഒടുവില്‍ ലഭിച്ച 18 കോവിഡ് ഫലങ്ങളും നെഗറ്റീവ്

പത്തനംതിട്ടയില്‍ ഏറ്റവും ഒടുവിൽ ലഭിച്ച 18 കോവിഡ് പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ജില്ലയിൽ ആശുപത്രി ഐസോലേഷനിൽ കഴിയുന്നത് 16 പേർ. അടുത്ത രണ്ടാഴ്ച്ച കൂടി ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മൂന്ന് ഡോക്ടർമാരുൾപ്പെടെയുള്ള 18 പേരുടെ പരിശോധന ഫലങ്ങളിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. പുതുതായി രണ്ട് പേരെ കൂടി രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ നെഗറ്റീവ് ഫലം ലഭിച്ച 8 പേരെ കഴിഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

രോഗം സ്ഥിരീകരിച്ചവരുമായി. നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 1254 പേരാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇതിന് പുറമേ വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങി എത്തിയ 1894 പേരും വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ട്. ഇത് വരെ അയച്ചതിൽ 21 സാമ്പിൾ പരിശോധനാ ഫലങ്ങൾ കൂടിയാണ് ഇനി ലഭിക്കാനുള്ളത്.