LiveTV

Live

Kerala

സര്‍ക്കാര്‍ സെന്‍സസ് നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധവുമായി മുസ്‍ലിം സംഘടനകള്‍

എന്‍.പി.ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കേരളത്തില്‍ ചോദിക്കുകയില്ലെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ വിശദീകരണത്തില്‍ കാര്യമില്ലെന്നാണ് മുസ്‍ലിം സംഘടനകളുടെ പൊതു നിലപാട്

സര്‍ക്കാര്‍ സെന്‍സസ് നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധവുമായി മുസ്‍ലിം സംഘടനകള്‍

എന്‍.പി.ആറില്‍ വ്യക്തതവരുത്താതെ സെന്‍സസ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍‌ മുസ്‍ലിം സംഘടനകള്‍ക്ക് കടുത്ത പ്രതിഷേധം. സെന്‍സസിനും എന്‍.പി.ആറിനും ഒരേ ആപ് ഉപയോഗിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. വ്യക്തതവരും വരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

എന്‍.പി.ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കേരളത്തില്‍ ചോദിക്കുകയില്ലെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ വിശദീകരണത്തില്‍ കാര്യമില്ലെന്നാണ് മുസ്‍ലിം സംഘടനകളുടെ പൊതു നിലപാട്. സെന്‍സസിന് ഉദ്യോഗസ്ഥരെ നല്‍കി കഴിഞ്ഞാല്‍ പിന്നീടെല്ലാം കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലായിരിക്കും. സെന്‍സസിനും എന്‍.പി.ആറിനും ഒരേ ആപ് കൂടി ഉപയോഗിക്കുന്നതിനാല്‍ എന്‍.ആര്‍.സിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് വേഗത്തില്‍ കഴിയും. ഈ സാഹചര്യത്തില്‍ സെന്‍സസിനോട് സഹകരിക്കാന്‍ കഴിയില്ലെന്നാണ് മുസ്‍ലിം സംഘടനകളുടെ നിലപാട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിലൊക്കെ വ്യക്തത വരുത്താതെ സെന്‍സസുമായി സഹകരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം തുടരാനാണ് മുസ്‍ലിം സംഘടനകളുടെ നീക്കം. ഇത് സംബന്ധിച്ച് കൂടുതല്‍ കൂടിയാലോചനകള്‍ നടത്തിയശേഷം ഭാവി പരിപാടികളടക്കം തീരുമാനിക്കാനാണ് സംഘടനകളുടെ നീക്കം.