LiveTV

Live

Kerala

സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

നാളെ മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.

സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം - ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം - ചെന്നൈ വീക്ക്‍ലി എക്സ്പ്രസ്, തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്സ്പ്രസ് എന്നിവ റദ്ദാക്കിയവയില്‍ പെടുന്നു. നാളെ മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. കൊല്ലത്ത് നിന്നുള്ള മുഴുവന്‍ പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്.

കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂടിയാണ് നടപടി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുകൊടുക്കുമെന്നും റെയില്‍വെ അറിയിച്ചു.

നേരത്തെ 168 ട്രെയിന്‍ സർവീസുകള്‍ താൽക്കാലികമായി റദ്ദാക്കിയെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചിരുന്നു. മാര്‍ച്ച് 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായ സാഹചര്യത്തിലാണ് തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവരെ വ്യക്തിപരമായി അറിയിക്കുമെന്നും റെയില്‍വെ അറിയിച്ചു.