LiveTV

Live

Kerala

കുടകിൽ നിരോധനാജ്ഞ; വയനാട് അതിർത്തിയിൽ നിരീക്ഷണം കർശനമാക്കും

നാട്ടിലേക്ക് വരുന്നവരെ ചെക്പോസ്റ്റിൽ പരിശോധനക്ക് വിധേയരാക്കും.

കുടകിൽ നിരോധനാജ്ഞ; വയനാട് അതിർത്തിയിൽ നിരീക്ഷണം കർശനമാക്കും

കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലാ അതിർത്തിയിൽ നിരീക്ഷണം കർശനമാക്കാൻ വയനാട് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. കുടകിലേക്ക് ആരും ജോലിക്ക് പോകരുത്. നാട്ടിലേക്ക് വരുന്നവരെ ചെക്പോസ്റ്റിൽ പരിശോധനക്ക് വിധേയരാക്കും. ആവശ്യമെന്ന് കണ്ടാൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് നിർദ്ദേശിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കോവിഡ് 19 പശ്ചാത്തലത്തില്‍ കുടകിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.