LiveTV

Live

Kerala

അമ്മയുടെ വേര്‍പാടിലെ ദു:ഖത്തിലും ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയിനുമായി മക്കള്‍

വീട്ടിലെത്തുന്നവര്‍ക്ക് കൈ കഴുകാന്‍ പൈപ്പും ഹാന്‍ഡ് വാഷും വെച്ചു

അമ്മയുടെ വേര്‍പാടിലെ ദു:ഖത്തിലും ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയിനുമായി മക്കള്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ നാടെങ്ങും ജാഗ്രതയിലാണ്. സ്വന്തം അമ്മ മരിച്ച ദു:ഖത്തിനിടയിലും കോവിഡ് വ്യാപനം തടയാന്‍ മുന്നിട്ടിറങ്ങി മാതൃകയായി ഒരു കുടുംബം. മരണാനന്തര ചടങ്ങുകളില്‍ സര്‍ക്കാറിന്‍റെ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിന്‍ നിര്‍ദ്ദേശം പാലിച്ചു.

കോഴിക്കോട് മുണ്ടക്കല്‍ ഖാദി ബോര്‍ഡിന് സമീപം പ്രമോദ് മഠത്തിലും കുടുംബവുമാണ് സമൂഹത്തിന്‍റെ ജാഗ്രതയുടെ മറ്റൊരു മുഖമായി മാറിയത്‍. അമ്മ ജാനകി മരിച്ചത് മാര്‍ച്ച് 17ന്.

അമ്മയുടെ വേര്‍പാടിലെ ദു:ഖത്തിലും ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയിനുമായി മക്കള്‍
അമ്മയുടെ വേര്‍പാടിലെ ദു:ഖത്തിലും ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയിനുമായി മക്കള്‍

അമ്മയുടെ വേര്‍പ്പാടില്‍ വിഷമിച്ചിരിക്കുമ്പോഴും നാടിന്‍റെയും നാട്ടുകാരുടെയും സുരക്ഷ കൂടി പ്രമോദ് പരിഗണിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന ആഗ്രഹം സുഹൃത്ത് ജിതേഷിനെ അറിയിച്ചു. പിന്നെ സുഹൃത്തുക്കള്‍ കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വീടിന് മുന്‍വശത്ത് തന്നെ കൈകള്‍ കഴുകാന്‍ പൈപ്പുകളും ഹാന്‍ഡ് വാഷും വെച്ചു. വന്നവരെല്ലാം കൈകള്‍ ശരിയായ രീതിയില്‍ വൃത്തിയാക്കിയതിന് ശേഷമാണ് അന്തിമോപചാരമര്‍പ്പിച്ചത്. മൃതദേഹം കണ്ടതിന് ശേഷം പെട്ടെന്ന് തന്നെ പിരിഞ്ഞ് പോകാനും നിര്‍ദ്ദേശം നല്കി. തിരികെ പോകുമ്പോഴും കൈകള്‍ കഴുകാന്‍ നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാനായി.

അമ്മയുടെ വേര്‍പാടിലെ ദു:ഖത്തിലും ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയിനുമായി മക്കള്‍

ഒപ്പം പെരുവയല്‍ പഞ്ചായത്ത് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ വീട്ടിന് പുറത്ത് വെച്ചു. എല്ലാത്തിനുമുപരി അമ്മയുടെ ആഗ്രഹ പ്രകാരം രണ്ട് പേര്‍ക്ക് വെളിച്ചം പകരാന്‍ കണ്ണുകളും ദാനം ചെയ്തു. ഇങ്ങനെ കോവിഡ് 19 കാലത്ത് പല പല മാതൃകകളാണ് നമ്മുടെ മുന്നിലെത്തുന്നത്.

അമ്മയുടെ വേര്‍പാടിലെ ദു:ഖത്തിലും ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയിനുമായി മക്കള്‍