LiveTV

Live

Kerala

ചെന്നൈയില്‍ നിന്നും കേരളത്തിലേക്കുള്ള നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്

ചെന്നൈയില്‍ നിന്നും കേരളത്തിലേക്കുള്ള നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈയില്‍ നിന്നും കേരളത്തിലേക്കുള്ള നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എ.സി എകസ്പ്രസ്(22207), തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22208), വേളാങ്കണി എറണാകുളം സ്‌പെഷ്യല്‍ ട്രെയിനുകള്‍ (06015, 06016) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. കൂടുതല്‍ ആളുകള്‍ കൂടിചേരാനുള്ള സാധ്യത കുറക്കുന്നതിനാണ് നടപടി.