LiveTV

Live

Kerala

കോവിഡ് 19 നിയന്ത്രണം മറികടന്ന് നിര്‍ത്തിവെച്ച കള്ള് ഷാപ്പ് ലേലം വീണ്ടും ആരംഭിച്ചു

കലക്ട്രേറ്റില്‍ നിന്നും മാറ്റിവെച്ച ലേലം എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫീസില്‍ പുനരാരംഭിച്ചിരിക്കുകയാണ്

കോവിഡ് 19 നിയന്ത്രണം മറികടന്ന്  നിര്‍ത്തിവെച്ച കള്ള് ഷാപ്പ് ലേലം വീണ്ടും ആരംഭിച്ചു

നിയന്ത്രണങ്ങള്‍ മറികടന്ന് നിര്‍ത്തിവെച്ച ലേലം വീണ്ടും തുടങ്ങി. എറണാകുളം കലക്ട്രേറ്റില്‍ നടന്ന ലേല നടപടികളായിരുന്നു പ്രതിഷേധത്തിനൊടുവില്‍ നിര്‍ത്തിവെച്ചിരുന്നത്. എന്നാല്‍ കലക്ട്രേറ്റില്‍ നിന്നും മാറ്റിവെച്ച ലേലം എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഓഫീസില്‍ പുനരാരംഭിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 10 മണിയോടെ എറണാകുളം, കണ്ണൂര്‍, മലപ്പുറം കലക്ട്രേറ്റുകളില്‍ നടന്ന ലേലത്തില്‍ നിരവധി പേരാണ് തടിച്ചു കൂടിയത്. സംഭവം വിവാദമായതോടെ മൂന്നിടത്തേയും ലേലം നടപടികള്‍ മാറ്റിവെച്ചിരുന്നു.

ആളുകള്‍ തടിച്ച് കൂടുന്നത് ഒഴിവാക്കണമെന്ന സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് കലക്ട്രേറ്റുകളില്‍ കള്ള് ഷാപ്പ് ലേലം സംഘടിപ്പിച്ചത്. മലപ്പുറത്ത് നിരവധി പേര്‍ കലക്ട്രേറ്റിലും പരിസരത്തും തടിച്ചു കൂടി. സംഭവം വിവാദമായിട്ടും ലേലം മാറ്റിവെക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ യൂത്ത്‍ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. നിയന്ത്രണം മറികടന്നാണ് കണ്ണൂരിലും ലേലനടപടികള്‍ നടത്തിയത്. സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് ലേലം മാറ്റിവെച്ചതായി ജില്ലാഭരണകൂടം അറിയിച്ചു.