LiveTV

Live

Kerala

കോവിഡ് രോഗത്തിന് വ്യാജചികിത്സ; മോഹനന്‍ നായര്‍ അറസ്റ്റില്‍

നേരത്തെ ചികിത്സാ പിഴവ് മൂലം ഒന്നര വയസുകാരി മരിച്ചെന്ന പരാതിയിൽ മോഹനൻ നായരെ അറസ്റ്റ് ചെയ്തിരുന്നു

കോവിഡ് രോഗത്തിന് വ്യാജചികിത്സ; മോഹനന്‍ നായര്‍ അറസ്റ്റില്‍

കോവിഡ് രോഗത്തിന് വ്യാജചികിത്സ നടത്തിയ മോഹനന്‍ നായര്‍ തൃശൂരില്‍ അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. കോവി‍ഡ് അടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ എത്തിയ മോഹനൻ നായരെ ആരോഗ്യ വകുപ്പും പൊലീസും ചേർന്നു തടഞ്ഞു.

ചികിത്സിക്കാനെത്തിയതല്ല, ആയുർവേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണ് എന്നായിരുന്നു മോഹനൻ വൈദ്യരുടെ വാദം. ഡി.എം.ഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘവും എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ചോദ്യംചെയ്തു.

നേരത്തെ ചികിത്സാ പിഴവ് മൂലം ഒന്നര വയസുകാരി മരിച്ചെന്ന പരാതിയിൽ മോഹനൻ നായരെ അറസ്റ്റ് ചെയ്തിരുന്നു.