LiveTV

Live

Kerala

കൊവിഡ്; ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറിന് അതൃപ്തി

ശ്രീ ചിത്രയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി

കൊവിഡ്; ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറിന് അതൃപ്തി

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടന്‍റെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന് അതൃപ്തി. നയപരമായ കാര്യങ്ങളിലും മറ്റും സംസ്ഥാനവുമായി ആശയ വിനിമയം നടത്തുന്നതില്‍ ശ്രീ ചിത്ര അലംഭാവം കാണിക്കുന്നുവെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ശ്രീചിത്ര സര്‍ക്കാരുമായി കൂടിയാലോചന നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്പെയിനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സിന്‍റെ പ്രവര്‍ത്തനം തന്നെ സ്തംഭിച്ചിരുന്നു. ഡോക്ടര്‍ക്ക് രോഗ ബാധ സംശയിക്കുന്ന ഘട്ടത്തില്‍ തന്നെ സംസ്ഥാന ആരോഗ്യ വകുപ്പുമായി വേണ്ട രീതിയില്‍ ആശയ വിനിമയം ഉണ്ടായില്ലെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

മെഡിക്കല്‍ സൂപ്രണ്ടും വകുപ്പ് മേധാവികളടക്കം നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യവും ഉണ്ടായി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കിക്കുന്ന സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാരുമായുള്ള ഏകോപനത്തില്‍ ശ്രീ ചിത്രക്ക് പിഴവുണ്ടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ചിത്രയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി.

രോഗബാധയേറ്റ ഡോക്ടറടക്കം ശ്രീ ചിത്രയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ച സമീപനം സംബന്ധിച്ച് വിമര്‍ശം പൊതുജനാരോഗ്യ മേഖലയില്‍ നിന്ന് വിമര്‍ശം ഉയരുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരും ശ്രീ ചിത്രക്കെതിരെ രംഗത്തു വരുന്നത്. ചിത്ര സന്ദര്‍ശിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തിലേക്ക് പോകേണ്ടി വന്നതും സ്ഥാപനത്തിന് തിരിച്ചടിയാണ്.