LiveTV

Live

Kerala

കോവിഡ് 19; സംഘടിത നമസ്കാരങ്ങള്‍ ഒഴിവാക്കി ഒതയമംഗലം മഹല്ല് കമ്മറ്റി

പള്ളിയിൽ ബാങ്ക് വിളിയും നമസ്കാരവും നടക്കും. ബാങ്ക് വിളിച്ച ഉടനെ പള്ളി ജീവനക്കാർ മാത്രം നമസ്കാരം നിർവഹിക്കുന്നതാണ്

കോവിഡ് 19; സംഘടിത നമസ്കാരങ്ങള്‍ ഒഴിവാക്കി ഒതയമംഗലം മഹല്ല് കമ്മറ്റി

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിയിൽ സംഘടിത നമസ്കാരങ്ങളും വെള്ളിയാഴ്ച്ച ദിവസങ്ങളിലെ ജുമുഅ നമസ്കാരവും താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുന്നതായി ഒതയമംഗലം മഹല്ല് കമ്മറ്റി അറിയിച്ചു.

മഹല്ല് കമ്മറ്റി തീരുമാനങ്ങൾ

1. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിയിൽ സംഘടിത നമസ്കാരങ്ങളും വെള്ളിയാഴ്ച്ച ദിവസങ്ങളിലെ ജുമുഅ നമസ്കാരവും താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുന്നു.

2. പള്ളിയിൽ ബാങ്ക് വിളിയും നമസ്കാരവും നടക്കും. ബാങ്ക് വിളിച്ച ഉടനെ പള്ളി ജീവനക്കാർ മാത്രം നമസ്കാരം നിർവഹിക്കുന്നതാണ്.

3.സാഹചര്യം ഇനിയും മോശമാവുകയാണെങ്കിൽ പള്ളി പൂർണമായും അടച്ചിടുന്നതാണ്. സാഹചര്യം അനുകൂലമാണെങ്കിൽ മാത്രം ജുമുഅ 15 മിനിറ്റ് കൊണ്ട് അവസാനിക്കുന്ന വിധം നടത്തുന്നതായിരിക്കും. അതിലും ആളുകൾ പരമാവധി പങ്കെടുക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്.

4. വിദേശങ്ങളിൽ നിന്ന് വരുന്നവരും രോഗം സംശയിക്കുന്നവരും വീട്ടുകാരുമായുള്ള സമ്പർക്കം വരെ ഒഴിവാക്കി ക്വാറന്റൈൻ പാലിക്കുകയും സർക്കാർ സംവിധാനത്തിൽ വിവരമറിയിക്കുകയും ചെയ്യേണ്ടതാണ്.

5. പൊതുസ്ഥലങ്ങളിൽ കൂടി നിൽക്കുന്നത് ഒഴിവാക്കേണ്ടതും പരമാവധി വീടുകളിൽ തന്നെ ഇരിക്കാൻ ശ്രമിക്കേണ്ടതുമാണ്.

6. സർക്കാർ വകുപ്പുകൾ അറിയിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ കർശനമായും പാലിക്കുക.