LiveTV

Live

Kerala

കോവിഡ് 19; സർക്കാരിന്‍റെ നിർദേശങ്ങള്‍ പാലിക്കുമെന്ന് മതസാമുദായിക സംഘടന നേതാക്കൾ

മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷമായിരുന്നു പ്രതികരണം

കോവിഡ് 19; സർക്കാരിന്‍റെ നിർദേശങ്ങള്‍ പാലിക്കുമെന്ന് മതസാമുദായിക സംഘടന നേതാക്കൾ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് വിവിധ മതസാമുദായിക സംഘടന നേതാക്കൾ. മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷമായിരുന്നു പ്രതികരണം.

കാര്യങ്ങള്‍ സങ്കീര്‍ണമായാല്‍ പള്ളികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍‌ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിക്ക് മുസ്‍ലിം സംഘടനകള്‍ ഉറപ്പ് നല്‍കി. സംഘടിത നമസ്കാരങ്ങള്‍ക്ക് പരമാവധി പത്തുപേര്‍ വരെ മതിയെന്ന നിര്‍ദേശവും അംഗീകരിച്ചു.

ഉത്സവങ്ങള്‍ നീട്ടിവെക്കുകയും ക്ഷേത്രങ്ങളില്‍ ബോധവത്കരണവും ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന മാത്രമായിരിക്കും നടത്തുക ന്നും മതസംഘടനാനേതാക്കള്‍ അറിയിച്ചു. ആളുകള്‍ കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നായിരുന്നു മത സംഘടനകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം.