LiveTV

Live

Kerala

കോവിഡ് കാലത്ത് ബസിലും ട്രെയിനിലും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡോ.വി.ജി പ്രദീപ് സംസാരിക്കുന്നു

കോവിഡ് കാലത്ത് ബസിലും ട്രെയിനിലും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് കാലത്ത് പൊതുഗതാഗതം പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദരെല്ലാം പറയുന്നത്. എന്നാല്‍ അത്യാവശ്യത്തിന് യാത്ര ചെയ്യേണ്ടിവരുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഡോ.വി.ജി പ്രദീപ് പറയുന്നത്.

  • ആവശ്യത്തിന് മാത്രം യാത്ര ചെയ്യുക.

  • ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കുക.

  • പനിയോ ജലദോഷമോ ഉള്ളവര്‍ യാത്ര ഒഴിവാക്കുക.

  • വലിയ തിരക്കുള്ള ബസ്സുകളില്‍ യാത്രചെയ്യാതിരിക്കുക.

  • അകലം പാലിച്ച് ഇരിക്കുക.

  • അടുത്തടുത്ത് നില്‍ക്കാതിരിക്കുക.

  • കമ്പിയില്‍ പിടിച്ചതിന് ശേഷം കൈകള്‍ മുഖത്ത് തൊടാതിരിക്കുക.

  • വാഹനത്തില്‍ നിന്ന് ഇറങ്ങിയാല്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക.

  • ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.

  • മാസ്‌ക്കിന്‍റെ പുറഭാഗത്ത് യാതൊരു കാരണവശാലും തൊടാതിരിക്കുക.

  • ഉപയോഗിച്ച ടിഷ്യൂ പൊതുയിടത്ത് വലിച്ചെറിയരുത്.

  • ഉപയോഗം കഴിഞ്ഞ മാസ്‌ക്കുകള്‍ ശ്രദ്ധയോടെ മാറ്റുക.

  • പരമാവധി പൊതുവാഹനങ്ങള്‍ ഒഴിവാക്കുക.