LiveTV

Live

Kerala

കോവിഡ് 19; യാത്രാവിലക്കില്‍ കുടുങ്ങി മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഫിലിപ്പീന്‍സ്,ഇറ്റലി,മലേഷ്യയിലെ കോലാംലപൂര്‍ വിമാനത്താവളം എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിയത്

 കോവിഡ് 19; യാത്രാവിലക്കില്‍ കുടുങ്ങി മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലും യാത്രാവിലക്ക് നിലവില്‍ വന്നതോടെ മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഫിലിപ്പീന്‍സ്,ഇറ്റലി,മലേഷ്യയിലെ കോലാംലപൂര്‍ വിമാനത്താവളം എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിയത്. മെഡിക്കല്‍ പരിശോധനാഫലവും കാത്ത് ഇറ്റലിയില്‍ തങ്ങുന്നവര്‍ മടക്കയാത്ര വേഗത്തിലാക്കാന്‍ ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നത്.

സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കായി ഫിലിപ്പീന്‍സ് നിശ്ചയിച്ച സമയ പരിധി അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കിയുണ്ട്. പക്ഷേ ഇന്ത്യ പ്രഖ്യാപിച്ച യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ വിമാന സര്‍വീസുകളില്ല. ഇവിടെ കുടുങ്ങിയ ഇന്ത്യാക്കാരില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ പരിശോധന പൂര്‍ത്തിയാക്കി കോവിഡ് 19 ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് പ്രതീക്ഷിച്ച് ഇറ്റലിയിലെ റോമില്‍ തങ്ങുന്നവരുടെ സ്ഥിതിയും ഭിന്നമല്ല. മടക്കയാത്ര വേഗത്തിലാക്കണമെന്ന ഇവരുടെ ആവശ്യത്തിനും അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലില്ല. ആസ്ത്രേലിയ,കാനഡ,ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കിടെ കോലാംലംപൂരില്‍ കുടുങ്ങിയവരും നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പിലാണ്.