LiveTV

Live

Kerala

കോവിഡ് 19; സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചൂപൂട്ടണമെന്ന ആവശ്യം ശക്തം

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ ഒരുമിച്ച് കൂടുന്നത് പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തിലും ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പ്രവര്‍ത്തിക്കുന്നതാണ് എതിയര്‍പ്പുയരാന്‍ കാരണം

കോവിഡ് 19; സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചൂപൂട്ടണമെന്ന ആവശ്യം ശക്തം

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചൂപൂട്ടണമെന്ന ആവശ്യം ശക്തം. ബാറുകള്‍ അടച്ചിടണമെന്ന് ഐ.എം.എയും ബിവറേജ് ഔട്ട് ലെറ്റുകളും ബാറുകളും പൂട്ടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീവറേജ് ഔട്ട് ലെറ്റുകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ ഒരുമിച്ച് കൂടുന്നത് പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തിലും ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പ്രവര്‍ത്തിക്കുന്നതാണ് എതിയര്‍പ്പുയരാന്‍ കാരണം. അടച്ചിട്ട എയർകണ്ടീഷൻ ചെയ്ത ഇരുണ്ട മുറിയിൽ സാധാരണ പാലിക്കേണ്ട മുൻകരുതലുകൾ ഒന്നും ഇല്ലാതെ ബാറുകള്‍ പ്രവർത്തിക്കുന്നത് നല്ലതല്ലന്ന് ഐ.എം.എ വ്യക്തമാക്കിയിട്ടുണ്ട്. ബാറുകള്‍ അടക്കണമെന്ന സര്‍ക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു. രണ്ടാഴ്ച കാലയളവിലേക്കെങ്കിലം ബിവേറജ്സ് ഔട്ട് ലെറ്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില‍് പൊതുതാല്പര്യ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിടെ മദ്യശാലകള‍് അടക്കാത്ത സര്‍ക്കാര‍് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ ബിവറേജസ് ഔട്ട് ലെറ്റ് അടച്ച് പൂട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

മദ്യ ശാലകള്‍ അടക്കാത്തത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് വി.എം സുധീരനും ആരോപിച്ചു.