LiveTV

Live

Kerala

ഫ്രാന്‍സില്‍ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി സി.എഫ്.സി ഗ്രൂപ്പ് 

കോവിഡ് 19 പശ്ചാത്തലത്തില്‍ ഫ്രാൻസില്‍ ഒറ്റപ്പെട്ടു പോയ മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി സി.എഫ്.സി ഗ്രൂപ്പ്

ഫ്രാന്‍സില്‍ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി സി.എഫ്.സി ഗ്രൂപ്പ് 

കോവിഡ് 19 പശ്ചാത്തലത്തില്‍ ഫ്രാൻസില്‍ ഒറ്റപ്പെട്ടു പോയ മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി സി.എഫ്.സി ഗ്രൂപ്പ്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിലെ മോണ്ട് പെല്ലിയർ സര്‍വകലാശാലയില്‍ ധാരാളം വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും ഈ വിഷയത്തിലേക്ക് ജനശ്രദ്ധ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സി.എഫ്.സി ഗ്രൂപ്പ സി.ഇ.ഒ മാധ്യ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു.

സി.എഫ്.സി ഗ്രൂപ്പ് സി.ഇ.ഒ അബ്ദുൾ നാസര്‍ എഴുതിയ കത്തിന്‍റെ പൂര്‍ണരൂപം

കോവിഡ്19 നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഫ്രാൻസിലെ ഗവര്‍മമെന്‍റ് മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മോണ്ട് പെല്ലിയർ സർവകലാശാലയിൽ പഠിക്കുന്ന ധാരാളം മലയാളി വിദ്യാർത്ഥികൾ ഭക്ഷണവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഇല്ലാതെ അപ്പാർട്ട്‌മെന്റിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. പുതുതായി എത്തിയ വിദ്യാര്‍ഥികള്‍ ഏറെയുള്ളത് കൊണ്ടു തന്നെ ഭാഷാതടസ്സം കാരണം വിദ്യാർത്ഥികൾക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാൻ ഏറെ ബുദ്ധിമുട്ടുണ്ട്. ഇതു മനസ്സിലാക്കി മോണ്ട്പെല്ലിയർ സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികള്‍ക്ക് ഭക്ഷണവും മറ്റ് ആവശ്യങ്ങളും ഈ സാഹചര്യത്തില്‍ വാഗ്ദാനം ചെയ്യാന്‍ ഞങ്ങൾ തയ്യാറാണ്,

വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള സഹായം ഉറപ്പ് വരുത്താനും സുരക്ഷിതരാക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ചെയ്യാന്‍ സി.എഫ്.സി ഗ്രൂപ്പ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യപരമായ പ്രശ്‌നങ്ങളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ നേരിടുന്ന വിദ്യാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും സി.എഫ്.സി ഗ്രൂപ്പിനെ ബന്ധപ്പെടാമെന്നും, ഗവര്‍മമെന്‍റിന്‍റേയും മറ്റ് സംഘടനകളുടേയും സഹായത്തോടെ എല്ലാ വിധ പിന്തുണയും നല്‍കാന്‍ തയ്യാറാണന്നും അവര്‍ അറിയിച്ചു.