LiveTV

Live

Kerala

വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തെ മോറട്ടോറിയം ശുപാര്‍ശ ചെയ്തു

അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ 25000 രൂപ വരെ വായ്പ നല്‍കാനും ബാങ്കേഴ്സ് സമിതി തീരുമാനമെടുത്തു.

വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തെ മോറട്ടോറിയം ശുപാര്‍ശ ചെയ്തു

വായ്പാ തിരിച്ചടവിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഒരു വര്‍ഷത്തെ മോറട്ടോറിയം ശുപാര്‍ശ ചെയ്തു. ജനുവരി 31 വരെ കൃത്യമായി തിരിച്ചടച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ 25000 രൂപ വരെ വായ്പ നല്‍കാനും ബാങ്കേഴ്സ് സമിതി തീരുമാനമെടുത്തു.

കോവി‍ഡ് 19 മിക്ക ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യുകയും, സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്ത് പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് മോറട്ടോറിയം നല്‍കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം വിളിച്ച് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബാങ്കേഴ്സ് സമിതിയുടെ സബ് കമ്മിറ്റി യോഗം ഇന്ന് പൊതു ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനെടുത്തത്. എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മോറട്ടോറിയം നല്‍കാനാണ് റിസര്‍വ്വ് ബാങ്കിന് ബാങ്കേഴ്സ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബാങ്കേഴ്സ് സമിതിയുടെ ശുപാര്‍ശ റിസര്‍വ്വ് ബാങ്ക് സാധാരണ അംഗീകരിക്കാറാണ് പതിവ്.

ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 10000 രൂപ മുതല്‍ 25000 രൂപ വരെ വായ്പ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജപ്തി നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവെയ്ക്കാനും ബാങ്കേഴ്സ് സമിതി തീരുമാനിച്ചിട്ടുണ്ട്.