LiveTV

Live

Kerala

ബ്രിട്ടീഷ് പൌരന് കോവിഡ് 19 സ്ഥിരീകരിച്ച അറിയിപ്പ് ഞായറാഴ്ചയാണ് ലഭിച്ചതെന്ന് ജില്ലാ ഭരണകൂടം

ശനിയാഴ്ച രാത്രിയില്‍ ബ്രിട്ടീഷ് പൌരന്‍റെ പരിശോധന ഫലം അറിഞ്ഞിട്ടും ഇടുക്കി ജില്ലാ ഭരണ കൂടത്തെ അറിയിക്കാത്ത ആരോഗ്യമന്ത്രിയുടെ ഓഫീസിനു ഗുരുതര വീഴ്ചയാണുണ്ടായത്

 ബ്രിട്ടീഷ് പൌരന് കോവിഡ് 19 സ്ഥിരീകരിച്ച അറിയിപ്പ് ഞായറാഴ്ചയാണ് ലഭിച്ചതെന്ന് ജില്ലാ ഭരണകൂടം

മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൌരന് കോവിഡ് 19 സ്ഥിരീകരിച്ച അറിയിപ്പ് ഞായറാഴ്ചയാണ് ലഭിച്ചതെന്ന് ഇടുക്കി ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും. ശനിയാഴ്ച രാത്രിയില്‍ ബ്രിട്ടീഷ് പൌരന്‍റെ പരിശോധന ഫലം അറിഞ്ഞിട്ടും ഇടുക്കി ജില്ലാ ഭരണ കൂടത്തെ അറിയിക്കാത്ത ആരോഗ്യമന്ത്രിയുടെ ഓഫീസിനു ഗുരുതര വീഴ്ചയാണുണ്ടായത്.

ബ്രിട്ടീഷ് പൌരന് കോവിഡ് 19 സ്ഥിരീകരിച്ച പരിശോധനാഫലം ശനിയാഴ്ച പുറത്തുവന്നുവന്നിട്ടും ഇടുക്കി ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നതിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ജില്ലാ കലകടറുടെയും, ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും പ്രതികരണം ചോദിച്ചറിഞ്ഞത്. ആരോഗ്യമന്ത്രിയുടെ വാദം ശനിയാഴ്ച രാത്രിയോടെ ബ്രിട്ടീഷ് പൌരന്‍റെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞുവെന്നാണ്. എന്നാല്‍ അടുത്ത ദിവസം രാവിലെ ഫോണിലാണ് ഇടുക്കി ഡി.എം.ഒയ്ക്ക് വിവരം ലഭിച്ചത്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍നിന്നും ഇ-മെയില്‍ സന്ദേശം ലഭിച്ചത് ഉച്ചയോടെയും. ഇതിനിടെ ശനിയാഴ്ച രാത്രി 10.30 മണിയോടെ ബ്രിട്ടീഷ് പൌരന്‍ നെടുമ്പാശേരിയിലേക്ക് മുങ്ങി. രോഗം സ്ഥിരീകരിച്ചുള്ള ഫലം പുറത്തുവന്നിട്ടും ശനിയാഴ്ച രാത്രി തന്നെ ജില്ലാ ഭരണകൂടത്തെ വിവരം ധരിപ്പിക്കാതെ പോയ ആരോഗ്യമന്ത്രിയുടെ ഓഫീസിന്‍റെ നടപടി വീഴ്ചയായി തന്നെ കാണാം.