LiveTV

Live

Kerala

വാളയാര്‍ കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി

എന്നാല്‍ ഷിബുവിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല

വാളയാര്‍ കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി

വാളയാര്‍ കേസിലെ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വ.മധു, എം.മധു, പ്രദീപ്‌ കുമാര്‍ എന്നിവരെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പാലക്കാട്‌ പോക്സോ കോടതിയില്‍ ഹാജരാക്കിയത്. മൂവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഷിബുവിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ സര്‍ക്കാരും, പെണ്‍കുട്ടികളുടെ കുടുംബവും നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്തു വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.

തുടര്‍ന്ന് ഇന്നലെ വൈകീട്ട് തന്നെ വാളയാര്‍ അട്ടപ്പള്ളം സ്വദേശികളായ വി.മധു, എം.മധു എന്നിവരെ പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ചേര്‍ത്തല സ്വദേശിയായ പ്രദീപ്‌ കുമാര്‍ ഇന്ന് രാവിലെ പോക്സോ കോടതിയില്‍ എത്തി. എന്നാല്‍ മറ്റൊരു പ്രതിയായ ഷിബുവിനെ കണ്ടെത്താന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി നല്‍കിയ നോട്ടീസും ഷിബു കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്.

ഉച്ചയക്ക് രണ്ടരയോടെ കോടതിയില്‍ ഹാജരാക്കിയ മൂന്നു പേര്‍ക്കും അപ്പോള്‍ തന്നെ ഉപാദികളില്ലാതെ കോടതി ജാമ്യം അനുവദിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആണ് പാലക്കാട് പോക്സോ കോടതി കേസില്‍ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാണിച്ച് 4 പ്രതികളെ വെറുതെ വിട്ടത്. മദ്യവേനൽ അവധിക്ക് ശേഷം ഹൈക്കോടതി കേസ് പരിഗണിക്കും