LiveTV

Live

Kerala

പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് സെന്‍സസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം

സെന്‍സസ് നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് സെന്‍സസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം

സെൻസസ് പ്രവർത്തനവുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം. സെന്‍സസ് നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്‍.പി.ആറും സെന്‍സസും ഒരുമിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതെന്നും ഇന്നത്തെ നിലയില്‍ സെന്‍സസ് ആരംഭിച്ചാല്‍ അത് പൌരത്വപ്പട്ടികയിലേക്കുള്ള വഴിയായിരിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷം മാത്രം സെന്‍സസ് തുടങ്ങിയാല്‍ മതിയെന്നും പ്രതിപക്ഷം സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്‍.പി.ആറില്‍ നിന്നാണ് എന്‍.ആര്‍.സി ഉണ്ടാകുന്നതെന്നും എന്‍.പി.ആര്‍ പുതുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

സെൻസസിന്റെ ആദ്യഘട്ടമായ വീടുകളുടെ കണക്കെടുപ്പ് മേയ് ഒന്ന്
മുതൽ 31വരെയും രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി 9 മുതൽ 28 വരെയും നടത്താനാണ് സര്‍ക്കാര്‍ നീക്കം.