LiveTV

Live

Kerala

താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ട് നേരിടുന്നു: റോമില്‍ കുടുങ്ങികിടക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

ഇന്ത്യയിലേക്ക് മടങ്ങുന്നതിനാല്‍ നേരത്തെ താമസിച്ചിരുന്ന അപാര്‍ട്ട്മെന്റുകളുടെ കരാറും നിയമപ്രകാരം ഇവര്‍ റദ്ദ് ചെയ്തിരുന്നു. മാത്രമല്ല ഇവര്‍ക്ക് റോം വിട്ടുപോകാനും നിലവിലെ സാഹചര്യത്തില്‍ കഴിയില്ല.

താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ട് നേരിടുന്നു: റോമില്‍ കുടുങ്ങികിടക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

ഇറ്റലിയിലെ റോമില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി കോവിഡ് 19 ബാധിതരല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പ്രതിസന്ധിയില്‍. ഹോട്ടലുകളും മറ്റും അടച്ചതിനാല്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നതിന് പുറമേ വലിയ തുക താമസത്തിനായി നല്‍കേണ്ടിയും വരുന്നു. അതിനാല്‍ നാട്ടിലേക്കുള്ള മടക്കയാത്ര വേഗത്തില്‍ വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് വിദ്യാര്‍ത്ഥികള്‍ മീഡിയവണിനോട് പറഞ്ഞു.

റോമില്‍ കുടുങ്ങി കിടക്കുന്ന മലയാളികളടക്കമുള്ളവരില്‍ 15 ഓളം പേര്‍ക്ക് മാത്രമാണ് എംബസി മുഖേനെ താമസ സൌകര്യം ലഭിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ബാക്കിയെല്ലാവരും സ്വന്തം നിലയിലാണ് റൂമുകള്‍ എടുത്തിരിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങുന്നതിനാല്‍ നേരത്തെ താമസിച്ചിരുന്ന സ്ഥലത്തെ അപാര്‍ട്ട്മെന്റുകളുടെ കരാറും നിയമപ്രകാരം ഇവര്‍ റദ്ദ് ചെയ്തിരുന്നു. മാത്രമല്ല ഇവര്‍ക്ക് റോം വിട്ടുപോകാനും നിലവിലെ സാഹചര്യത്തില്‍ കഴിയില്ല.

എംബസിയുടെ ഭാഗത്ത് നിന്ന് പലപ്പോഴും കൃത്യമായ മറുപടികളില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.എന്ന് റിസല്‍ട്ട് വരുമെന്നോ എപ്പോള്‍ മടങ്ങാന്‍ കഴിയുമെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ഒന്നിനും എംബസിയില്‍ നിന്ന് കൃത്യമായ മറുപടിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇവരുടെ പരിശോധനാഫലം ലഭിക്കാന്‍ ദിവസങ്ങള്‍ ഇനിയും കാത്തിരിക്കണം.