LiveTV

Live

Kerala

കോവിഡും പക്ഷിപ്പനിയും: ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു

ഹോട്ടലുകളിലും നിര്‍മ്മാണമേഖലയിലും ജോലി കുറഞ്ഞതോടെയാണ് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചത്.

കോവിഡും പക്ഷിപ്പനിയും: ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു

കോവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങി ഇതരസംസ്ഥാന തൊഴിലാളികള്‍. ഹോട്ടലുകളിലും നിര്‍മ്മാണമേഖലയിലും ജോലി കുറഞ്ഞതോടെയാണ് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചത്.

കോഴിക്കോട് നിന്നാണ് കൂട്ടമായി ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നത്. കോവിഡിന് പുറമെ പക്ഷിപ്പനി കൂടെ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹോട്ടലുകള്‍ ഉള്‍പ്പെടെ അടച്ചിട്ടിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു.

നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിലില്ലാതായി. അടുത്ത് തന്നെ തിരികെ വരാനാകുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ മടക്കം.

തൊഴിലാളികള്‍ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങുന്നതിനാല്‍ തന്നെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്.