LiveTV

Live

Kerala

മാഹിയിലെ കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ സഞ്ചാരപഥം ഇങ്ങനെ

മാഹിയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സഞ്ചാരപഥം പുറത്തു വിട്ടു.

മാഹിയിലെ കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ സഞ്ചാരപഥം ഇങ്ങനെ

മാഹിയിൽ കോവിഡ് 19 സ്ഥിരീകരിച്ച രോഗി കോഴിക്കോട് ബീച്ചാശുപത്രി ഐസൊലേഷൻ വാർഡിൽ നിന്ന് പുറത്ത് പോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇവർ സഞ്ചരിച്ച റൂട്ട് മാപ്പ് കോഴിക്കോട് ജില്ലാ കലക്ടർ പുറത്ത് വിട്ടു.

മാർച്ച് 13ന് പുലർച്ചെ 3 മണിക്കാണ് ഉംറ കഴിഞ്ഞെത്തിയ പാലൂർ സ്വദ്ദേശി കരിപ്പൂർ എയർപോർട്ടിലെത്തിയത്. അവിടെ നിന്നും 5 മണിയോടെ ടാക്സിയിൽ യാത്ര തിരിച്ചു. 6.20 മുതൽ 6.50 വരെ വടകര അടക്കാത്തെരുവിലെ കോഫി ഹൗസിൽ. അവിടെ നിന്നും 7 മണിയോടെ മാഹി ജനറൽ ആശുപത്രിയിൽ. 7.20 വരെ ആശുപത്രിയിൽ നിന്ന ഇവർ പാലൂരിലെ വീട്ടിലേക്ക്. പിന്നീട് ആംബുലൻസിൽ വൈകീട്ട് 3.30 ഓടെ കോഴിക്കോട് ബീച്ചാശുപത്രിയിൽ എത്തി. ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്യുകയാണെന്ന ആശുപത്രി അധികൃതരുടെ നിർദ്ദേശം അവഗണിച്ച് ആശുപത്രിക്ക് പുറത്തെത്തി. ആംബുലൻസ് ഡ്രൈവറോട് തിരികെ കൊണ്ടു പോകാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ പറയാതെ പറ്റില്ലെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചു. പിന്നീട് ഓട്ടോറിക്ഷയിൽ കയറി കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെത്തി. 5.50 മുതൽ 6.06 വരെ ഒന്നാം പ്ലാറ്റ്ഫോമിൽ തങ്ങി. തുടർന്ന് മംഗള എകസ് പ്രസ്സിൽ സ്ലീപ്പർ കോച്ചിൽ 7.O9 ഓടെ തലശ്ശേരിയിലെത്തി. അവിടെ നിന്നും ഓട്ടോറിക്ഷയിൽ പാലൂരിലെ വീട്ടിലേക്ക്. തുടർന്ന് പോലീസിനെ ഉപയോഗിച്ച് 9.55 ഓടെ ഇവരെ മാഹി ജനറൽ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് ബീച്ചാശുപത്രിയിൽ ഐസൊലേഷൻ നിർദ്ദേശിച്ചിട്ടും രോഗി പുറത്ത് പോയ സംഭവം അതീവ ഗുരുതരമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

മാഹിയിലെ കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ സഞ്ചാരപഥം ഇങ്ങനെ