LiveTV

Live

Kerala

ബ്രെയ്ക്ക് ദ ചെയിന്‍ ഡാന്‍സുമായി കേരള പൊലീസ്; വീഡിയോ വൈറല്‍

ബ്രെയ്ക്ക് ദ ചെയിന്‍ ഡാന്‍സുമായി കേരള പൊലീസ്; വീഡിയോ വൈറല്‍

കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിന്‍ ബ്രെയ്ക്ക് ദ ചെയിനിന് പിന്തുണയുമായി കേരള പൊലീസും. പൃഥിരാജും ബിജുമേനോനും പ്രധാനതാരങ്ങളായി വന്ന അയ്യപ്പനും കോശിയും എന്ന സിനിമയില്‍ നഞ്ചമ്മ എന്ന ആദിവാസി സ്ത്രീയുടെ കലക്കാതെ എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് കേരള പൊലീസ് ബ്രെയ്ക്ക് ദ ചെയിന്‍ കൈ കഴുകല്‍ പ്രചരണ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വൈറസിനെ ചെറുക്കുന്നതിന്‍റെ ഭാഗമായി കൈ വൃത്തിയായി കഴുകുന്നതിന്‍റെ വിവിധ ഘട്ടങ്ങള്‍ ഗാനത്തിന്‍റെ അകമ്പടിയോടെ കാണിക്കുന്നതാണ് കേരള പൊലീസ് വീഡിയോ. രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി രാജ്, അനൂപ് കൃഷ്ണ വി.വി, ജഗദ് ചന്ദ് ബി, രാജീവ് സി.പി, ഹരിപ്രസാദ് എം.വി എന്നിവരാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ബ്രെയ്ക്ക് ദ ചെയിന്‍ വീഡിയോ ഒരു ലക്ഷത്തിന് മുകളില്‍ ആളുകളാണ് ആദ്യ ഒരു മണിക്കൂറിനുള്ളില്‍ കണ്ടത്.