LiveTV

Live

Kerala

കോവിഡ് 19; സംസ്ഥാനത്തെ മദ്യശാലകൾ പൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ വീണ്ടും തളളി

ഔട്ട്ലെറ്റുകളിൽ സുരക്ഷ പ്രശ്നങ്ങളില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ നിലപാട്.

കോവിഡ് 19; സംസ്ഥാനത്തെ മദ്യശാലകൾ പൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ വീണ്ടും തളളി

കോവിവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ പൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ വീണ്ടും തളളി. ബിവറേജ് ഔട്ട്ലെറ്റുകൾ ഉൾപ്പടെയുളള മദ്യശാലകൾ അടച്ചുപൂട്ടില്ലെന്ന് എക്സൈസ് മന്ത്രി പറഞ്ഞു. ആളുകൾ കൂടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ നിലപാട് ആശങ്കയുണ്ടാക്കുന്നതെന്നാണ് വി.എം സുധീരൻ പ്രതികരിച്ചു.

കോവിഡ് 19 രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബീവറെജ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ചിടണമെന്ന് പ്രതിപക്ഷമുൾപ്പെടെയുളളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഔട്ട്ലെറ്റുകളിൽ സുരക്ഷ പ്രശ്നങ്ങളില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ നിലപാട്.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ മദ്യശാലകൾ കൂടി അടിച്ചിടുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. രോഗവ്യാപനം രൂക്ഷമായാൽ മാത്രമേ കടുത്ത നിലപാടിലേക്ക് സർക്കാർ പോവുകയുളളൂവെന്നാണ് സൂചന. സർക്കാർ തീരുമാനത്തിനെതിരെ വി.എം സുധീരൻ രംഗത്തെത്തി. അതേസമയം ബിവറേജ് ഔട്ട്ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടുളള ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.