LiveTV

Live

Kerala

മാഹിയിലും കോവിഡ് സ്ഥിരീകരിച്ചു

മാഹിയിൽ ആകെ നിരീക്ഷണത്തിലുള്ളത് 79 പേരാണ്

മാഹിയിലും കോവിഡ് സ്ഥിരീകരിച്ചു

മാഹിയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ചാലക്കര സ്വദേശിയായ 68 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉംറക്ക് ശേഷം കഴിഞ്ഞ 13നാണ് ഇവർ തിരിച്ചെത്തിയത്. മാഹി ജനറൽ ആശുപത്രിയിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കി വരുന്നതായി മാഹി ആരോഗ്യ വകുപ്പ് അറിയിച്ചു. മാഹിയിൽ ആകെ നിരീക്ഷണത്തിലുള്ളത് 79 പേരാണ്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 129 ആയി. രാജ്യവും സംസ്ഥാനവും കനത്ത ജാഗ്രതയിലാണ്.