LiveTV

Live

Kerala

രജിത്ത് കുമാറിന് സ്വീകരണമൊരുക്കിയ സംഭവം; നഗ്നമായ നിയമ ലംഘനമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

ഹൈക്കോടതി വിധിയുടെ ലംഘനമാണിത്.

രജിത്ത് കുമാറിന് സ്വീകരണമൊരുക്കിയ സംഭവം; നഗ്നമായ നിയമ ലംഘനമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

വിമാനത്താവളത്തിൽ രജിത്ത് കുമാറിന് സ്വീകരണമൊരുക്കിയ സംഭവം നഗ്നമായ നിയമ ലംഘനമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധിയുടെ ലംഘനമാണിത്. രാജ്യത്തെയും നിയമ സംവിധാനത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ് നടന്നത്. ആളുകൾ സ്വീകരിക്കാനെത്തിയത് ആരെങ്കിലും സംഘടിപ്പിച്ചത് കൊണ്ടാണ്. ഇക്കാര്യം സർക്കാർ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇരുവശത്ത് നിന്നാണ് ഇയാളെ പുറത്തേക്ക് കൊണ്ടുവന്നത്. മന്ത്രിമാർ വരുമ്പോൾ പോലും ഇത്രയും പൊലീസും പട്ടാളവും ഉണ്ടാവാറില്ലെന്നും മന്ത്രി പറഞ്ഞു.