LiveTV

Live

Kerala

സ്വീകരണം നല്‍കിയ രണ്ട് പേര്‍ അറസ്റ്റില്‍; രജിത് കുമാര്‍ ഒളിവില്‍

രജിത്കുമാറിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ട് പേരെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സിയാലിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

സ്വീകരണം നല്‍കിയ രണ്ട് പേര്‍ അറസ്റ്റില്‍; രജിത് കുമാര്‍ ഒളിവില്‍

രജിത്കുമാറിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ട് പേരെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സിയാലിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സിയാല്‍ അധികൃതരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്, കേസിലെ ഒന്നാം പ്രതി രജിത്കുമാര്‍ ഒളിവിലാണെന്നും മന്ത്രി വ്യക്തമാക്കി.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് പുറത്താക്കിയ രജിത് കുമാറിന് ഒരു കൂട്ടം പേര്‍ വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയതില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. സിയാലിനോട് വിശദീകരണം തേടിയിട്ടുണ്ട്, നിര്‍ദേശിച്ച വഴിയിലൂടെ പോകാതെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എത്തിയ രജിത്കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്, രണ്ട് പേര്‍ അറസ്റ്റിലായെന്നും മന്ത്രി പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ രജിത്കുമാറിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിന്, വിലക്ക് ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സ്വീകരണം നല്‍കിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണമാണ്.

ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ കാണിച്ചത് കോപ്രായം, നടപടിയെടുക്കും: മന്ത്രി
Also Read

ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ കാണിച്ചത് കോപ്രായം, നടപടിയെടുക്കും: മന്ത്രി