LiveTV

Live

Kerala

ചൈനയിൽ നിന്നെത്തി നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ അച്ഛൻ മരിച്ചു; സംഭവത്തിൽ ആശങ്കവേണ്ടെന്ന് കലക്ടര്‍

വിദ്യാര്‍ഥിനി നിരീക്ഷണത്തിലായതിനാല്‍ അച്ഛനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു

ചൈനയിൽ നിന്നെത്തി നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ അച്ഛൻ മരിച്ചു; സംഭവത്തിൽ ആശങ്കവേണ്ടെന്ന് കലക്ടര്‍

ചൈനയിൽ നിന്നെത്തി പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ അച്ഛൻ മരിച്ചു. വിദ്യാര്‍ഥിനി നിരീക്ഷണത്തിലായതിനാല്‍ അച്ഛനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് ലഭിച്ച 9 കോവിഡ് 19 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ചൈനയിൽ നിന്നെത്തി കഴിഞ്ഞ പത്ത് ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു വിദ്യാർഥിനി. ഇതിനിടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനിയുടെ പിതാവ് മരിച്ചത്. സംഭവത്തിൽ ആശങ്കവേണ്ടെന്നും വിദ്വാർഥിനിക്ക് രോഗലക്ഷണങ്ങൾ ഇതുവരെയില്ലെന്നും മാത്രമല്ല വിദ്യാർഥിനി പിതാവുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും ജില്ലാ കലകടർ പറഞ്ഞു.

നിലവിൽ 28 പേരാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ മൂന്നു പേർ ഇറ്റലിയിൽ നിന്നും, മൂന്നുപേർ കുവൈത്തില്‍ നിന്നും രണ്ടുപേർ സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയവരാണ്. ഇവരുടെയടക്കമുള്ള സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

സാമ്പിൾ പരിശോധനാ ഫലങ്ങളിൽ തുടർച്ചയായി രോഗ സ്ഥിരീകരണമില്ലെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.