LiveTV

Live

Kerala

ഇന്ത്യയിലേക്ക്‌ മടങ്ങാന്‍ ആഗ്രഹമെന്ന്‌ അഫ്‌ഗാനിലേക്ക്‌ പോയ നിമിഷയും സോണിയയും; വീഡിയോ 

സ്‌ട്രാറ്റ്‌ ന്യൂസ്‌ ഗ്ലോബല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട അഭിമുഖത്തിലാണ്‌ ഇരുവരും ആഗ്രഹം വ്യക്തമാക്കിയത്‌

ഇന്ത്യയിലേക്ക്‌ മടങ്ങാന്‍ ആഗ്രഹമെന്ന്‌ അഫ്‌ഗാനിലേക്ക്‌ പോയ നിമിഷയും സോണിയയും; വീഡിയോ 

ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാനിലെ ഐ.എസ് അധീന പ്രദേശത്തേക്കുപോയ മലയാളി യുവതികള്‍. അഫ്ഗാനിസ്താനിലെ ഖുറാസാനില്‍ കീഴടങ്ങിയ മലയാളി പെണ്‍കുട്ടികളായ നിമിഷ, സോണിയ സെബാസ്റ്റ്യന്‍ എന്നിവരാണ് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം അറിയിച്ചത്. സ്‌ട്രാറ്റ്‌ ന്യൂസ്‌ ഗ്ലോബല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട അഭിമുഖത്തിലാണ്‌ ഇരുവരും ആഗ്രഹം വ്യക്തമാക്കിയത്‌.

മകളെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു - നിമിഷയുടെ അമ്മ

വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് മകളെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിമിഷയുടെ അമ്മ ബിന്ദു പ്രതികരിച്ചു. അഫ്ഗാനിലെ ഐ.എസ് നിയന്ത്രിത പ്രദേശത്തുള്ള മകളുടെ ദൃശ്യം കണ്ടതില്‍ സന്തോഷമുണ്ടെന്നും നിമിഷയെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണമെന്നും അമ്മ ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു.