LiveTV

Live

Kerala

ഇറ്റലിയിലെ ഇന്ത്യൻ എംബസിയുടെ അലംഭാവം മൂലമാണ് തന്‍റെ ഭാര്യയടക്കം കുടുങ്ങിക്കിടക്കുന്നതെന്ന് മുഹ്സിന്‍ എം.എല്‍.എ

കോവിഡ് 19 റിപ്പോർട്ട് ചെയ്ത ഉടൻ ഇന്ത്യൻ എംബസിയെ ബന്ധപെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല

ഇറ്റലിയിലെ ഇന്ത്യൻ എംബസിയുടെ അലംഭാവം മൂലമാണ് തന്‍റെ ഭാര്യയടക്കം കുടുങ്ങിക്കിടക്കുന്നതെന്ന് മുഹ്സിന്‍ എം.എല്‍.എ

ഇറ്റലിയിലെ ഇന്ത്യൻ എംബസിയുടെ അലംഭാവം മൂലമാണ് തന്റെ ഭാര്യയും ഇന്ത്യയിലെ വിദ്യാഥികളും ഇറ്റലിയിൽ കുടുങ്ങി കിടക്കുന്നതെന്ന് പട്ടാമ്പി എം.എൽ എ മുഹമ്മദ് മുഹ്സിൻ. മുഹ്സിന്റെ ഭാര്യ ഷഫക്‌ ഖാസിമിയും കൂടെ ഉള്ളവരും സുരക്ഷിതരാണെന്നും മുഹ്സിൻ പറഞ്ഞു.

പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ്റ ഭാര്യ ഷഫക് ഖാസിമി മെറ്റീരിയൽ ഫിസിക്സിൽ ഇറ്റലിയിൽ ഗവേഷണം നടത്തുകയാണ്. കോവിഡ് 19 റിപ്പോർട്ട് ചെയ്ത ഉടൻ ഇന്ത്യൻ എംബസിയെ ബന്ധപെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. ഇതോടെ വിദ്യാഥികൾ ഉൾപെടെള്ള ഇന്ത്യക്കാർ ഇറ്റലിയിൽ കുടുങ്ങി.

ആഴ്ച്ചകളായി പുറത്തിറങ്ങാതെ മുറിയിൽ കഴിയുകയാണ് എല്ലാവരും. പല സ്ഥലത്തും പുറത്തിറങ്ങുന്നവരെ പൊലീസ് അറസ്റ്റു ചെയ്യുന്നുണ്ട്. ഷഫക്ക് ഖാസിമിയടക്കം ഒരു മാസത്തേക്ക് ഉള്ള ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് വെച്ചിട്ടുണ്ട്. രോഗം നിയന്ത്രണ വിധേയമായില്ലെങ്കിൽ ഭക്ഷണത്തിന് വരെ പ്രയാസം അനുഭവപ്പെടും. കോവിഡ് ഭീതിയെ അതീജീവിച്ച് തങ്ങളുടെ പ്രിയപെട്ടവർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മുഹ്സിനെപ്പോലെ നിരവധി പേർ.