LiveTV

Live

Kerala

ഒരാഴ്ചക്കിടെ ചത്തത് 9 കുരങ്ങുകള്‍; തൃശ്ശൂര്‍ വെട്ടിക്കാട്ടിരിയില്‍ നാട്ടുകാര്‍ ഭീതിയില്‍

ചെറുതുരുത്തി മേലെ വെട്ടിക്കാട്ടിരിയിൽ കുരങ്ങുകൾ ചത്തത് കുരങ്ങുപനി മൂലമല്ലെന്ന് പരിശോധനാ ഫലം.

ഒരാഴ്ചക്കിടെ ചത്തത് 9 കുരങ്ങുകള്‍; തൃശ്ശൂര്‍ വെട്ടിക്കാട്ടിരിയില്‍ നാട്ടുകാര്‍ ഭീതിയില്‍

തൃശ്ശൂര്‍ വെട്ടിക്കാട്ടിരിയില്‍ കുരങ്ങുകള്‍ ചത്തു വീഴുന്നത് പ്രദേശവാസികളെ ഭീതിയാലാഴ്ത്തുന്നു. ഒരാഴ്ചക്കിടെ ചത്തത് ഒമ്പത് കുരങ്ങുകള്‍.

എന്നാല്‍ ചെറുതുരുത്തി മേലെ വെട്ടിക്കാട്ടിരിയിൽ കുരങ്ങുകൾ ചത്തത് കുരങ്ങുപനി മൂലമല്ലെന്നാണ് പരിശോധനാ ഫലം. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലമാണ് പുറത്തുവന്നത്.

തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിലെ മേലെ വെട്ടിക്കാട്ടിരിയിലെ റെയിൽവേ ട്രാക്കിന് സമീപമാണ് കുരങ്ങുകൾ ചത്തതായി കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്നും മൂന്ന് വീതം കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി. ഇതിന് രണ്ട് ദിവസം മുമ്പ് ഒരു കുരങ്ങിനെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായി കുരങ്ങുകള്‍ ചത്തുവീഴുന്നതോടെ പ്രദേശവാസികളും ആശങ്കയിലാണ്.

വനം-വന്യജീവി വകുപ്പ് ഡിസ്ട്രിക് ലബോറട്ടറി ഓഫീസർ ഡോക്ടര്‍ സുനിത കരുണാകരൻ, വെറ്റിനറി ഡോക്ടര്‍ ഡേവിസ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോര്‍ട്ടം നടത്തി. മേഖലയില്‍ നിരവധി കുരങ്ങുകളെയാണ് അവശനിലയിൽ കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.