LiveTV

Live

Kerala

കോവിഡ് 19: വിദേശത്ത് പോയി വന്നശേഷം നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഡിജിപി

വിദേശത്ത് പോയി വന്ന ശേഷം ബെഹ്റ മതിയായ പരിശോധനകള്‍ നടത്തിയില്ലെന്നും നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കാതെ പൊതുപരിപാടികളില്‍ പങ്കെടുത്തുവെന്നും ആയിരുന്നു ആരോപണം.

കോവിഡ് 19: വിദേശത്ത് പോയി വന്നശേഷം നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഡിജിപി

കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശത്ത് പോയി വന്ന ശേഷം നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഡിജിപി. ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനില്‍ പോയ ശേഷം മാര്‍ച്ച് ആറിനാണ് തിരിച്ചെത്തിയത്. വിമാനത്താവളത്തില്‍ വെച്ചു തന്നെ തെര്‍മല്‍ സ്കാനിംഗിനടക്കം വിധേയനായി. വിമാനത്താവളത്തില്‍ പൂരിപ്പിച്ചു നല്‍കേണ്ട രണ്ടു ഫോമുകളും പൂരിപ്പിച്ചു നല്‍കിയിട്ടും ഉണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ കാണാത്തതിനാല്‍ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചു. തിരിച്ചുവന്ന കാലയളവിൽ ആരോഗ്യവകുപ്പിന്റെ പട്ടികയിൽ ബ്രിട്ടന്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും ബെഹ്റ വിശദീകരിച്ചു.

കോവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡിജിപിയുടെ വിദേശയാത്ര സംബന്ധിച്ച് പ്രതിപക്ഷമടക്കമുള്ളവര്‍ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ഡിജിപി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശത്ത് പോയി വന്ന ശേഷം ബെഹ്റ മതിയായ പരിശോധനകള്‍ നടത്തിയില്ലെന്നും നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കാതെ പൊതുപരിപാടികളില്‍ പങ്കെടുത്തുവെന്നും ആയിരുന്നു ആരോപണം.