LiveTV

Live

Kerala

പരിശോധനാഫലം വരാന്‍ ഒരാഴ്ച: റോമിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ആശങ്കയില്‍

റോമിലെത്തിയ മെഡിക്കൽ സംഘം തിരികെ ഇന്ത്യയിലെത്തി പരിശോധനാഫലം നൽകാൻ ഒരാഴ്ച വരെ സമയമെടുക്കുമെന്നാണ് എംബസി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത്രയും നാള്‍ റോമില്‍ തന്നെ താമസിക്കുന്നതിലെ ആശങ്കയിലാണ് ഇവര്‍.

പരിശോധനാഫലം വരാന്‍ ഒരാഴ്ച: റോമിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ആശങ്കയില്‍

ഇറ്റലിയിൽ സ്ഥിതി അതിസങ്കീർണമായി തുടരുമ്പോള്‍ കോവിഡ് 19 പരിശോധനാഫലം കാത്തിരിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ സംഘം ആശങ്കയിൽ. റോമിലെത്തിയ മെഡിക്കൽ സംഘം തിരികെ ഇന്ത്യയിലെത്തി പരിശോധനാഫലം നൽകാൻ ഒരാഴ്ച വരെ സമയമെടുക്കുമെന്നാണ് എംബസി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത്രയും നാള്‍ റോമില്‍ തന്നെ താമസിക്കുന്നതിലെ ആശങ്കയിലാണ് ഇവര്‍.

കോവിഡ് 19 സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് ഇറ്റലിയിലെ റോമിൽ കുടുങ്ങിയവരെ സഹായിക്കാനായി ഇന്ത്യയിൽ നിന്ന് മെഡിക്കൽ സംഘത്തെ അയച്ചിരുന്നു. അവർ എംബസിയിൽ വെച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാംപിളുകൾ ശേഖരിക്കുകയാണ്. ഇത് ഇന്ത്യയിലെത്തിച്ച് പരിശോധിച്ചിട്ടാണ് സർട്ടിഫിക്കറ്റ് നൽകുക. എന്നാൽ ഇതിന് ഒരാഴ്ച വരെ സമയം വേണ്ടി വരുമെന്ന് എംബസിയിൽ നിന്ന് വിവരം ലഭിച്ചതോടെ ഇവർക്കിടയിൽ ആശങ്ക കൂടുതൽ ശക്തമായി.

ഇത്രയും ദിവസം റോമില്‍ തങ്ങേണ്ടി വരികയെന്നത് അപകട സാധ്യത കൂട്ടുമെന്നും ഇവര്‍ ഭയപ്പെടുന്നു. ചിലര്‍ക്ക് എംബസി താമസ സൌകര്യം ഒരുക്കിയെങ്കിലും മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ള ഭൂരിഭാഗം പേരും സ്വന്തം നിലയിലാണ് താമസസൌകര്യം കണ്ടെത്തിയത്. മടക്കയാത്ര നീളുന്നത് ഇവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. എല്ലാവര്‍ക്കും താമസസൌകര്യം ഒരുക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ലെന്നാണ് എംബസി ഇവരെ അറിയിച്ചത്.