LiveTV

Live

Kerala

വാളയാർ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു

വാളയാർ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി

വാളയാർ കേസിലെ ആറു പ്രതികളെയും അറസ്റ്റ് ചെയ്‌ത ശേഷം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി. വിചാരണകോടതി വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിർദേശം. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

വാളയാര്‍ കേസിലെ പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ഇരകളുടെ അമ്മ ഹരജി നല്‍കിയിട്ടുണ്ട്. അതിനൊപ്പമാണ് സര്‍ക്കാരും അപ്പീല്‍ നല്‍കിയത്. പ്രതികള്‍ തെളിവ്‌ നശിപ്പിക്കാനോ നാട് വിടാനോ സാധ്യതയുണ്ടെന്ന്‌ ചൂണ്ടികാട്ടിയാണ്‌ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്‌. സര്‍ക്കാരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്.