LiveTV

Live

Kerala

'പെണ്ണുങ്ങൾ വോട്ട് ചെയ്യാൻ മാത്രം പുറത്തിറങ്ങിയാൽ മതി; എം.എസ്.എഫ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ഹരിത പ്രസിഡന്‍റ്

എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ വനിതകൾക്ക് പ്രാതിനിധ്യം നൽകാത്തതിനെതിരെ ഒളിയമ്പുമായി എം.എസ്.എഫ് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്നി രംഗത്ത്.

'കൊറോണ വന്നാൽ എല്ലാരേയും പിടിക്കും. പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങളും വീട്ടിൽ ഇരിക്കേണ്ടി വരും. ഇടക്കൊന്നു അടുക്കളയിലേക്ക് എത്തിനോക്കിയാൽ മുളക്‌ കണ്ണിൽ തേക്കാൻ മാത്രമല്ല കറിയിൽ ഇടാനും ഉപയോഗിക്കാമെന്ന് മനസ്സിലാക്കാം. കൊറോണക്കാലം കഴിഞ്ഞാലും പെണ്ണുങ്ങൾ വീട്ടിൽ തുടരട്ടെ. വോട്ട് ചെയ്യാൻ മാത്രം പുറത്തിറങ്ങിയാൽ മതി. വീട്ടിൽ വോട്ട് എന്ന സംവിധാനം കൊണ്ടുവന്നാൽ അത്രയും നന്ന്.''-എന്നാണ് മുഫീദയുടെ പരോക്ഷ വിമർശനം.

എം.എസ്.എഫ് സംസ്ഥാന ഭാരവാഹിപ്പട്ടികയിൽ പെൺകുട്ടികളെയും ഉൾപ്പെടുത്തണമെന്ന് സംഘടനയുടെ വനിതാ വിഭാഗമായ ഹരിത ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാൽ, 18 അംഗ പട്ടികയിൽ ഒരു പെൺകുട്ടിപോലുമില്ല. സംസ്ഥാന പ്രസിഡന്റായി പി.കെ നവാസ് മലപ്പുറത്തേയും ജനറല്‍ സെക്രട്ടറിയായി ലത്തീഫ് തുറയൂര്‍ കോഴിക്കോടിനേയും ട്രഷററായി സി.കെ നജാഫിനെയുമാണ് നേതൃത്വം തെരഞ്ഞെടുത്തത്.

'പെണ്ണുങ്ങൾ വോട്ട് ചെയ്യാൻ മാത്രം പുറത്തിറങ്ങിയാൽ മതി; എം.എസ്.എഫ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ഹരിത പ്രസിഡന്‍റ്