LiveTV

Live

Kerala

വെളുത്തുള്ളി കഴിച്ചാല്‍ രോഗം മാറും; കോവിഡിനേക്കാള്‍ വേഗത്തില്‍ പടരുന്ന വ്യാജ വാര്‍ത്തകള്‍  

ചികിത്സയില്‍ മാത്രമല്ല വ്യാജന്‍ വരുന്നത്. നിരീക്ഷണത്തിലുള്ള ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നൊക്കയുള്ള പ്രചാരണങ്ങളും വ്യാപകം

വെളുത്തുള്ളി കഴിച്ചാല്‍ രോഗം മാറും; കോവിഡിനേക്കാള്‍ വേഗത്തില്‍ പടരുന്ന വ്യാജ വാര്‍ത്തകള്‍  

കോവിഡിനേക്കാള്‍ വേഗത്തിലാണ് രോഗത്തെക്കുറിച്ച വ്യാജവാര്‍ത്തള്‍ പടരുന്നത്. ഇത്തരം വാര്‍ത്തകള്‍ ജനങ്ങളിലുണ്ടാക്കുന്ന ഭീതി ചെറുതല്ല. മദ്യം ഉള്‍പ്പെടെയുള്ളവ കഴിച്ചാല്‍ രോഗം മാറുമെന്ന് വരെ വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്.

ഇതിന് തെളിവായി ഏതോ വിദഗ്ധന്റെ വീഡിയോയുണ്ടെന്ന് അവകാശവാദവും. എന്നാല്‍ വീഡിയോ കാണണമെന്ന് ആവശ്യപ്പെട്ട മാധ്യമ പ്രര്‍ത്തകര്‍ കണ്ടത് ഫോണില്‍ തെളിവ് തിരയുന്ന മുന്‍ ഡി.ജി.പിയെയാണ്.

ഇത് മാത്രമല്ല. തെളിവില്ലാത്ത പലതരം ചികിത്സാവിധികള്‍ ഇതിനകം പ്രചരിച്ചുകഴിഞ്ഞു. ചൂടില്‍ വൈറസ് പകരില്ല, വെളുത്തുള്ളി കഴിച്ചാല്‍ രോഗം മാറും, ആല്‍ക്കഹോളാണ് യഥാര്‍ഥ മരുന്ന് അങ്ങനെ നിരവധി പ്രചരണങ്ങള്‍. സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ആരോഗ്യ വകുപ്പിന്റ മുന്നറിയിപ്പുണ്ട്.

ചികിത്സയില്‍ മാത്രമല്ല വ്യാജന്‍ വരുന്നത്. നിരീക്ഷണത്തിലുള്ള ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നൊക്കയുള്ള പ്രചാരണങ്ങളും വ്യാപകം. ഇത്തരം വാര്‍ത്തകളാകട്ടെ തീപടരുന്ന വേഗത്തില്‍ നാട്ടില്‍ പരക്കുകയും ചെയ്യു. അത്തരത്തില്‍ ഒറ്റപ്പെടല്‍ അനുഭവിച്ച നിരവധി കുടുംബങ്ങളുണ്ട്.

വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഇപ്പോള്‍ പൊലീസ് നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്. പതിനാല് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. എട്ടുപേര്‍ അറസ്റ്റിലായി.