LiveTV

Live

Kerala

സംസ്ഥാനത്തെ കടകളും മാളുകളും അടച്ചിടരുത്: മുഖ്യമന്ത്രി

കെ.എസ്.ആര്‍.ടി.സി - സ്വകാര്യ ബസ് എന്നിവയുടെ സര്‍വ്വീസ് സാധാരണ നിലയില്‍ നടക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കടകളും മാളുകളും അടച്ചിടരുത്: മുഖ്യമന്ത്രി

സംസ്ഥാനത്തെ കടകളും മാളുകളും അടച്ചിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് സാധാരണ ജീവിതം നിലനിര്‍ത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചിലയിടങ്ങളില്‍ ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനൊപ്പം ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. കെ.എസ്.ആര്‍.ടി.സി - സ്വകാര്യ ബസ് എന്നിവയുടെ സര്‍വ്വീസ് സാധാരണ നിലയില്‍ നടക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷകള്‍ തീരുമാനിച്ചതുപോലെ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

10944 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 289 പേര്‍ ആശുപത്രിയിലും 10655 പേര്‍ വീടുകളിലുമാണ് കഴിയുന്നത്. ഇന്നലെ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 21 ആയി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്- 1638 പേര്‍.