LiveTV

Live

Kerala

കോവിഡ് രോഗമുള്ള ബ്രിട്ടീഷ് പൗരൻ മുങ്ങിയ സംഭവം; റിസോർട് മാനേജർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഇടുക്കി ജില്ലാ കലക്ടര്‍

ശനിയാഴ്ച രാത്രി 10.30നാണ് കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ നിന്ന് കടന്നുകളഞ്ഞത്

കോവിഡ് രോഗമുള്ള ബ്രിട്ടീഷ് പൗരൻ മുങ്ങിയ സംഭവം; റിസോർട്  മാനേജർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഇടുക്കി ജില്ലാ കലക്ടര്‍

കോവിഡ് രോഗമുള്ള ബ്രിട്ടീഷ് പൗരൻ മുങ്ങിയ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നതിൽ കെ.ടി.ഡി.സി റിസോർട് ജനറൽ മാനേജർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഇടുക്കി ജില്ലാ കലക്ടര്‍. ജനറല്‍ മാനേജര്‍ക്കെതിരെ വകുപ്പുതല നടപടി ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ കലക്ടർ മുഖ്യമന്ത്രിക്ക് കൈമാറി. ബ്രിട്ടീഷ് പൗരനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ റിസോർട്ടിലെ 17 ജീവനക്കാർ കർശന നിരീക്ഷണത്തിലാണ്. എന്നാല്‍ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കെ.ടി.ഡി.സി എം.ഡി മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ശനിയാഴ്ച രാത്രി 10.30നാണ് കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ നിന്ന് കടന്നുകളഞ്ഞത്. കൃത്യമായ നിർദേശം നൽകിയിട്ടും ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുന്നതിൽ ടീ കൗണ്ടി റിസോർട് ജനറൽ മാനേജർ ഗുരുതര വീഴ്ച കാട്ടി.

ഇത് റിപ്പോർട്ടായി മുഖ്യമന്ത്രിക്ക് കലക്ടർ എച്. ദിനേശൻ കൈമാറി . സംഭവത്തിൽ ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്ന് k ടി ഡി സി മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് റിപ്പോർട്ട് സമർപ്പിച്ചു . കോവിഡ് ബാധിച്ച ബ്രിട്ടീഷ് പൗരനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ റിസോർട് ജീവനക്കാരായ 17 പേർ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ് . ഇവരെ കൂടാതെ റിസോർട്ടിലെ മറ്റു ജീവനക്കാരും ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ് .