LiveTV

Live

Kerala

കോവിഡ് 19; കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഈ മാസം 10ാം തിയ്യതി 5.62 കോടി വരുമാനം ഉണ്ടായിരുന്നിടത്ത് ഇന്നലെ 2.83 കോടിയായി വരുമാനം ചുരുങ്ങി

കോവിഡ് 19; കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടു. ഈ മാസം 10ാം തിയ്യതി 5.62 കോടി വരുമാനം ഉണ്ടായിരുന്നിടത്ത് ഇന്നലെ 2.83 കോടിയായി വരുമാനം ചുരുങ്ങി. സ്വകാര്യ ബസ് സർവീസും സമാന പ്രതിസന്ധിയിലായതിനാൽ നികുതി അടക്കാനുള്ള തിയതി നീട്ടിനൽകുന്നത് ആലോചിക്കുമെന്നും മന്ത്രി.

ശരാശരി ഒരു കിലോമീറ്ററില്‍ ഒമ്പത്‌ രൂപയുടെ നഷ്ടമാണ്‌ ഈ ദിവസങ്ങളില്‍ നേരിടുന്നത്‌. 10 ലക്ഷത്തോളം യാത്രക്കാരുടെ കുറവ്‌ ഉണ്ടായി.