LiveTV

Live

Kerala

കോവിഡ് 19 ഭീതി; സ്വകാര്യ ബസുകളില്‍ യാത്രക്കാരില്ല

ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള അമ്പത് ശതമാനം ബസുകളും ഓട്ടം നിര്‍ത്തി

കോവിഡ് 19 ഭീതി; സ്വകാര്യ ബസുകളില്‍ യാത്രക്കാരില്ല

കോവി‍ഡ് 19 ഭീതിയില്‍ ആളുകള്‍ കൈയൊഴിഞ്ഞതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു. കോഴിക്കോട് നഗരത്തില്‍ നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ ഭൂരിഭാഗവും സര്‍വീസ് അവസാനിപ്പിക്കുകയാണ്. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള അമ്പത് ശതമാനം ബസുകളും ഓട്ടം നിര്‍ത്തി.

ബസ്സോടുന്നതിനുള്ള ഡീസലടിക്കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. കോഴിക്കോട് നിന്നും തൃശൂര്‍ പാലക്കാട് റൂട്ടുകളില്‍ പോകുന്ന ബസുകള്‍ ഭൂരിഭാഗവും സര്‍വീസ് അവസാനിപ്പിച്ചു. വരും ദിവസങ്ങളില്‍ മറ്റു റൂട്ടുകളിലെ സര്‍വീസുകളും നിര്‍ത്താനൊരുങ്ങുകയാണ്.