LiveTV

Live

Kerala

ഈ നാട്ടുകാര്‍ ‘കൊറോണ’യെ തേടിയെത്തുന്നവരാണ്

കാൽനട യാത്രികരും, വാഹനയാത്രക്കാരും ബസിൽ പോകുന്നവരും ഇങ്ങോട്ടു നോക്കും...

ഈ നാട്ടുകാര്‍ ‘കൊറോണ’യെ തേടിയെത്തുന്നവരാണ്

എറണാകുളം പായിപ്രയിലുള്ള ബീവിപ്പടി എന്ന സ്ഥലം ഇന്നൊരു ശ്രദ്ധാകേന്ദ്രമാണ്. കൊറോണയെ പേടിച്ച് വീട്ടില്‍ കയറി ഇരിക്കുന്നവരാണ് ലോകത്താകെ എങ്കില്‍ ഇവിടെ നാട്ടുകാര്‍ കൊറോണയെ തേടി എത്തുകയാണ്.

ഇത് കൊറോണ പരീതിന്റെ കൊറോണ ടെക്സ്റ്റയില്‍സ്.. കൊറോണ ചര്‍ച്ചാവിഷയം ആയപ്പോള്‍ നല്‍കിയ പേരല്ല.. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കൊറോണ എന്ന പേരില്‍ തുണിക്കട നടത്തുകയാണ് പരീത്.. പക്ഷേ, ഒരു മാസത്തിന് മുന്‍പാണ് നാടിന് പുറത്തേക്കും കൊറോണ ടെക്സ്റ്റയില്‍സ് ശ്രദ്ധ പിടിച്ചുപറ്റി തുടങ്ങിയത്.. 27 വർഷം മുമ്പ് 1993 ൽ പേഴയ്ക്കാ പള്ളി കവലയിൽ കൊറോണ ഷർട്ട് എന്ന പേരിൽ ഒരു ഷർട്ട് കമ്പനിയും, ടെക്സ്റ്റയിൽസുമുണ്ടായിരുന്നു.

ഇതിന്റെ തുടർച്ചയായി രണ്ട് പതിറ്റാണ്ടു മുമ്പ് ആരംഭിച്ചതാണ് കൊറോണ ടെക്സ്റ്റയില്‍സ്.. കടയുടമ പരീത് അങ്ങനെ കൊറോണ പരീതും ആയി.

കാൽനട യാത്രികരും, വാഹനയാത്രക്കാരും ബസിൽ പോകുന്നവരും ഇങ്ങോട്ടു നോക്കും. അടക്കം പറയും. ചിലർ കടയുടെ നെയിംബോർഡ് ഫോട്ടൊയെടുക്കും. ചിലർ സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ഇടും. കടയുടെ പേര് കൊറോണ എന്നാണെങ്കിലും കടയിൽ വരുന്നവർ കൈകൾ കഴുകി വേണം അകത്തുകടക്കാൻ.