LiveTV

Live

Kerala

ചാലക്കുടിയില്‍ കോവിഡ് 19 നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു

മാർച്ച് 11ന് ദുബൈയിൽ നിന്ന് വന്ന സുജിത്തിനോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരുന്നു

ചാലക്കുടിയില്‍ കോവിഡ് 19 നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു

തൃശൂര്‍ ചാലക്കുടിയില്‍ കോവിഡ് 19 നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മേച്ചിറ സ്വദേശി സുജിത് ആണ് മരിച്ചത്. മാർച്ച് 11ന് ദുബൈയിൽ നിന്ന് വന്ന സുജിത്തിനോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരുന്നു. =

ശനിയാഴ്ച അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് രണ്ട് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. കോവിഡ് 19 പരിശോധന ഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും.

കഴിഞ്ഞ ശനിയാഴ്ച സുജിത്തും സുജിത്തിന്റെ സുഹൃത്തും സഞ്ചരിച്ചി ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. സുജിത്തിന്റെ സുഹൃത്ത് അപകടമുണ്ടായ ദിവസം തന്നെ മരിച്ചിരുന്നു. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ടുദിവസത്തിന് ശേഷം ഇന്ന് വൈകുന്നേരമാണ് സുജിത് മരിക്കുന്നത്.

സുജിത്തിന്റെ മൃതദേഹം തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.