LiveTV

Live

Kerala

പ്രമേഹ- കാന്‍സര്‍- വൃക്ക രോഗികള്‍, വൃദ്ധര്‍ കോവിഡ് നിരീക്ഷണത്തിലുള്ളവരുമായി ഇടപഴകരുത്

പ്രമേഹ- കാന്‍സര്‍- വൃക്ക രോഗികള്‍, വൃദ്ധര്‍  കോവിഡ് നിരീക്ഷണത്തിലുള്ളവരുമായി ഇടപഴകരുത്

കോവിഡ് 19 വ്യാപിക്കാൻ സാധ്യത കൂടുതലായതിനാൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്. പ്രമേഹ രോഗികള്‍, കാന്‍സര്‍ രോഗികള്‍, വയോജനങ്ങള്‍ എന്നിവരിലേക്ക് രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം.

പ്രതിരോധ ശേഷി കുറവായതിനാല്‍ കോവിഡ് 19 പിടിപെട്ട് ഗുരുതരമാകാന്‍ സാധ്യതയുള്ള വലിയൊരു വിഭാഗമാണ് വയോജനങ്ങള്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളവും രോഗലക്ഷണമുള്ളവരും ഇവരില്‍ നിന്ന് അകന്ന് നില്‍ക്കണം. ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള സംസ്ഥാനം കൂടിയാണ് കേരളം. ഇവരും ശ്രദ്ധിക്കണം. കാന്‍സര്‍ രോഗികളും വൃക്ക രോഗികളും മറ്റ് ഗുരുതര അസുഖമുള്ളവരും നിരീക്ഷണത്തിലുള്ളവരുമായി ഇടപഴകരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രോഗികളെയോ നിരീക്ഷണത്തിലുള്ളവരെയോ പരിചരിക്കുന്നവരും പെട്ടെന്ന് രോഗം പിടിപെടാന്‍ സാധ്യതയുള്ളവരാണ്. കോവിഡ് 19 കേസുകള്‍ കൂടുന്നത് തടയാന്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.