LiveTV

Live

Kerala

കോവിഡ് 19 പ്രതിരോധം ഊര്‍ജിതമാക്കി കേരളം; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

സെൻസസ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നേരത്തെ സർവകക്ഷി യോഗം വിളിച്ചത്. കോവിഡ് 19 വ്യാപകമാകുന്നത് കണക്കിലെടുത്താണ് ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും യോഗത്തിൽ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.

കോവിഡ് 19 പ്രതിരോധം ഊര്‍ജിതമാക്കി കേരളം; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്

കോവിഡ് 19 രോഗബാധ ഉൾപ്പെടെ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്. വൈകിട്ട് നാലിന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. രോഗവ്യാപനം തടയാനുള്ള തുടര്‍ നടപടികള്‍ യോഗത്തില്‍ തീരുമാനിക്കും.

സെൻസസ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നേരത്തെ സർവകക്ഷി യോഗം വിളിച്ചിരുന്നത്. എന്നാല്‍ കോവിഡ് 19 വ്യാപകമാകുന്നത് കണക്കിലെടുത്താണ് ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും യോഗത്തിൽ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ വേണമെന്ന കാര്യത്തില്‍ കക്ഷിനേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും തീരുമാനമെടുക്കുക.

കോവിഡ് ബാധിതര്‍ക്ക് സഹായം നല്‍കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തീരുമാനം യോഗത്തിലുണ്ടാകും. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ ഇടപെടല്‍ ആവശ്യപ്പെടാനുള്ള തീരുമാനവും യോഗത്തിലുണ്ടാകും.