LiveTV

Live

Kerala

മുതലമടയിലെ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്: പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് പൊലീസ്

ഈ മാസം 15നാണ് മൂച്ചംകുണ്ടിലെ കിണറിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. 11-ാം തീയതി രാത്രിയിൽ പെൺകുട്ടിയുടെ അയൽവാസിയും, അടുത്ത ബന്ധുവുമായ 17 കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്.

മുതലമടയിലെ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്: പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് പൊലീസ്

പാലക്കാട് മുതലമടയിൽ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല

ഈ മാസം 15നാണ് മൂച്ചംകുണ്ടിലെ കിണറിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. 11-ാം തീയതി രാത്രിയിൽ പെൺകുട്ടിയുടെ അയൽവാസിയും, അടുത്ത ബന്ധുവുമായ 17 കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്.

പെൺകുട്ടിയുടെ അമ്മയും, സഹോദരിയും വീട്ടിലില്ലാത്ത സമയത്ത് സമീപത്തെ തെങ്ങിൻതോപ്പിലേക്ക് കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ കിണറ്റിൽ തള്ളിയിട്ടു. കാണാതായ പെൺകുട്ടിക്കായി പ്രതി നാട്ടുകാർക്കൊപ്പം 2 ദിവസം തിരച്ചിൽ നടത്തി. പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. രണ്ടുമാസം കഴിഞ്ഞാൽ പ്രതിക്ക് 18 വയസ് തികയും. പ്രതിയെ പാലക്കാട് ജുവൈനൽ കോടതിയിൽ ഹാജരാക്കി.