LiveTV

Live

Kerala

ഇന്ധന വില വര്‍ധനക്കെതിരെ കോവിഡ് കാലത്തെ യൂത്ത് കോണ്‍ഗ്രസ് സമരം ഇങ്ങനെയാണ്..

ഇന്ധന വില വര്‍ധനക്കെതിരെ കോവിഡ് കാലത്തെ യൂത്ത് കോണ്‍ഗ്രസ് സമരം ഇങ്ങനെയാണ്..

കോവിഡ് ഭീതിക്കാലത്ത് ഇന്ധന വിലവര്‍ധനക്കെതിരെ വ്യത്യസ്ത സമര രീതിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇന്ധനവില വര്‍ധനവിനെതിരെ ചിറയിൻകീഴ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സമരമാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതില്‍ മുഖം തൂവാല കൊണ്ട് മറച്ച് ഒരടി അകലത്തില്‍ നിന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. കെ.പി.സി.സി അംഗം എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് നേതൃത്വം നല്‍കി.