LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 21 ആയി

ഒരാള്‍ വിദേശിയും രണ്ടാമത്തെ ആൾ വിദേശ പരിശീലനം കഴിഞ്ഞു വന്ന ഡോക്ടറുമാണ്. തിരുവനന്തപുരം സ്വദേശിയാണ് ഡോക്ടര്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി.

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 21 ആയി

സംസ്ഥാനത്ത് ഇന്ന് രണ്ട് പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ വിദേശിയും രണ്ടാമത്തെ ആൾ വിദേശ പരിശീലനം കഴിഞ്ഞു വന്ന ഡോക്ടറുമാണ്. തിരുവനന്തപുരം സ്വദേശിയാണ് ഡോക്ടര്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി. രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

വീടുകളില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. ആരോഗ്യ വകുപ്പിന്റെ ടീം വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ നേരിട്ടെത്തി പരിശോധിക്കും. പ്രയാസങ്ങളും പ്രശ്നങ്ങളും മനസിലാക്കും. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്ന വളണ്ടിയര്‍മാര്‍ എത്തിച്ച് നല്‍കും.

വിദേശികള്‍ ഇനി അധികം വരാന്‍ സാധ്യതയില്ല. ആരെങ്കിലും സംസ്ഥാനത്തെത്തിയാല്‍ എയര്‍പോര്‍ട്ടിൽ പരിശോധന ശക്തമാക്കും. ട്രെയിനിന് അകത്ത് പരിശോധിക്കുന്നതിന് പരിമിതിയുണ്ട്. യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷം പരിശോധന നടത്തും. എല്ലാ യാത്രക്കാരും സഹകരിക്കുന്നുണ്ട്. പരിശീലനം ലഭിച്ച ടീമംഗങ്ങള്‍ നല്ല സേവനം കാഴ്ചവെക്കുന്നുണ്ട്. കൂടുതല്‍ പൊലീസുകാരെ സഹായത്തിന് ഉപയോഗിക്കും. ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കും.

കോവിഡ്-19 വ്യാപനം തടയാന്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ വ്യക്തമാക്കി. റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ വിദേശികളുടെ വിവരങ്ങള്‍ നടത്തിപ്പുകാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പരിശോധനയ്ക്ക് വിധേയരായ വിദേശികള്‍ക്ക് പരിശോധനാഫലം നെഗറ്റീവായതിന് ശേഷം മാത്രമേ തുടര്‍ യാത്രയ്ക്ക് അനുമതി നല്‍കാവൂ. അതിര്‍ത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.